ADVERTISEMENT

നടി നൈല ഉഷയ്ക്ക് പിറന്നാൾ സമ്മാനമായി ഹോട്ടൽ ജീവനക്കാർ ഒരുക്കിയ സർപ്രൈസ് ആഘോഷത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് റിസോർട്ടിൽ എത്തിയതായിരുന്നു നൈല. അതിനിടെയാണ് നടിയുടെ പിറന്നാൾ ആണെന്നറിഞ്ഞ ജീവനക്കാർ നൈലയ്ക്കു വേണ്ടി പ്രത്യേക കേക്ക് തയാറാക്കിയത്.

 

അതിനിടെ മലയാളത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഈ വർഷം രണ്ട് ചിത്രങ്ങളിലാണ് തുടർച്ചയായി നടി അഭിനയിക്കുന്നത്. സുരേഷ് ഗോപി ചിത്രം പാപ്പൻ, ഷറഫുദീൻ നായകനാകുന്ന പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ. 2019ല്‍ റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ നൈല ഉഷ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com