ADVERTISEMENT

നിയമസഭ തിരഞ്ഞെടുപ്പില്‍ ചവറ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന നടന്‍ വിവേക് ഗോപന് വേണ്ടി വോട്ട് ചോദിച്ച് നടി രശ്മി സോമന്‍. താരത്തിന്റെ റോഡ് ഷോയിലാണ് സീരിയല്‍- സിനിമാ താരം രശ്മി സോമന്‍ വിവേകിന് വേണ്ടി വോട്ട് ചോദിച്ചെത്തിയത്. ‘നന്ദി അപ്പച്ചി” എന്ന അടിക്കുറിപ്പോടെയാണ് രശ്മി സംസാരിക്കുന്നതിന്റെ വിഡിയോ വിവേക് പങ്കുവെച്ചിരിക്കുന്നത്.

 

വിവേകിന്റെ പോസ്റ്റ് കണ്ടതോടെ യഥാര്‍ഥത്തില്‍ രശ്മി, വിവേകിന്റെ അപ്പച്ചിയാണോ എന്ന സംശയത്തിലായി ആരാധകര്‍. എന്നാല്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സീരിയലില്‍ ആണ് രശ്മി വിവേകിന്റെ അപ്പച്ചിയായി എത്തുന്നത്. ‘എല്ലാവരുടെയും കഷ്ടപ്പാടിനു ഫലമുണ്ടാകട്ടെ, വിവേകിനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം. എല്ലാ ആശംസകളും.’–രശ്മി വിഡിയോയിൽ പറയുന്നു.

 

അതേസമയം, അഭിനയവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടു പോകാനാണ് തീരുമാനമെന്നാണ് വിവേക് ഗോപന്‍ വ്യക്തമാക്കിയത്. ജയിച്ചാലും തോറ്റാലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയി തന്നെ തുടരും, അഭിനയവും കൂടെ കൊണ്ടുപോകും. 

 

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ എന്ന സിനിമയിൽ പ്രധാനവേഷത്തിൽ വിവേക് എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടിയുടെ വേഷമാണ് വിവേകിന്റേത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com