സണ്ണിയുടെ നായികയായി ‘ജാനു’; അനുഗ്രഹീതന്‍ ആന്റണി ട്രെയിലർ
Mail This Article
സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ട്രെയിലർ റിലീസ് ചെയ്തു. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ആന്റണിയായി സണ്ണി വെയ്ന്‍ എത്തുമ്പോൾ സഞ്ജനയായി ഗൗരി വേഷമിടുന്നു. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നവീന്‍ ടി. മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് ആണ് ചിത്രം നിർമിക്കുന്നത്. ശെല്വകുമാര് എസ്. ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം അരുണ്‍ മുരളീധരന്.