ADVERTISEMENT

കേരളത്തിൽ ഇനിയും തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്ന് നടനും മുൻ എംപിയുമായ ഇന്നസെന്റ്. ഇന്ത്യയിൽ എവിടെയാണ് കോൺഗ്രസ് ഉള്ളതെന്നും വർഷങ്ങൾ ഭരിച്ചിട്ടും അവർക്കെന്താണ് ചെയ്യാൻ സാധിച്ചതെന്നും ഇന്നസെന്റ് ചോദിക്കുന്നു. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘ഇപ്പോൾ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തിൽ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വർഷങ്ങൾ കോൺഗ്രസ് ഭരിച്ചിട്ടും എന്താണ് അവർക്ക് ചെയ്യാൻ സാധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം, ഇതുമാത്രമാണ് അവർക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോൾ എനിക്കും തോന്നി, എന്നാൽ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അയാൾ പറയുകയാണ്.’

 

‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാൽ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല. അപ്പോൾ മുഖ്യമന്ത്രി മാറി പിണറായി വിജയൻ രാജിവയ്ക്കണമെന്നായി, അതും മാറി വിജയൻ എന്നാക്കി. ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാൻ ചോദിച്ചു, ‘എത്രയോ നാളുകളായി അവർ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാൽ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.’ അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ ഇന്നസെന്റേ, ഞാൻ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യിൽ ഏൽപിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ.’

 

‘ഞാൻ എംപിയായി, പാർലമെന്റിൽ പോയി. എട്ടാം ക്ലാസിലും ഏഴാം ക്ലാസിലും മൂന്ന് കൊല്ലം തോറ്റ ആള് പാർലമെന്റിൽ ചെല്ലുന്നു. എന്റെ വിചാരം ഏറ്റവും കുറവ് വിദ്യാഭ്യാസം ഉള്ള ആൾ ഞാനാണെന്നാണ്. അവിടെ െചന്നപ്പോഴാണ് മനസിലായത്, എന്നേക്കാൾ ബുദ്ധിയില്ലാത്തവരാണ് അവിെട കൂടുതൽ. എന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് അവിടെയുള്ളവർ എന്നോടു പറഞ്ഞു. റാം ജി റാവു സിനിമയൊക്കെ അവർക്കറിയാം.’

 

‘മുകേഷിനെ എല്ലാവരും വിജയിപ്പിക്കണം. അങ്ങനെ േകരളത്തിലൊരു തുടർഭരണം ഉണ്ടാകണം. ആ തുടർഭരണത്തിലൂടെ പിണറായി വിജയൻ സർക്കാർ വീണ്ടും വരും.’–ഇന്നസെന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com