ADVERTISEMENT

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിലും പോത്തനും ഒന്നിക്കുന്ന ‘ജോജി’യുടെ ട്രെയിലർ ആമസോൺ പ്രൈം വിഡിയോ  പുറത്തിറക്കി. വില്യം ഷേക്സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്  സിനിമ. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ.  ചിത്രത്തിൽ ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ്, സണ്ണി പി എൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ജോജി ഒരുങ്ങുന്നത്.

ജോജിയും അവന്റെ ലോകത്തെയും കുറിച്ച് കാഴ്ച്ച നൽകുന്ന രീതിയിലാണ് ട്രെയിലർ. എൻജിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ച ജോജിയുടെ സ്വപ്നം വിദേശത്തുപോയി വലിയ പണക്കാരനാകുക എന്നതാണ്. എന്നാൽ സ്വന്തം അച്ഛന് ജോജി ഒരു കഴിവുകെട്ടവനാണ്. സ്വന്തം ലക്ഷ്യം നിറവേറ്റാൻ ജോജി എടുക്കുന്ന ചില തീരുമാനങ്ങൾ അയാളുടെ കുടുംബത്തെ തന്നെ മാറ്റിമറിക്കുന്നു. ജോജിയായി ഫഹദ് ഫാസിൽ എത്തുന്നു.  ആമസോൺ പ്രൈം വഴി ഏപ്രിൽ ഏഴിന് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും.

ഛായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com