ADVERTISEMENT

മഞ്ജു വാര്യർ- സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ടെക്നോ-ഹൊറർ ചിത്രം ചതുർമുഖത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. രഞ്ജീത്ത് കമല ശങ്കറും, സലില്‍ വിയും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ്സ്  ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രിൽ 8ന് തിയ്യറ്ററിൽ എത്തും 

 

ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവരെ കൂടാതെ നാലാമത്തെ മുഖമായ ഒരു സ്മാർട്ട്‌ ഫോണിനെ ചുറ്റിപറ്റിയുള്ള പശ്ചാത്തലം കൗതുകത്തിന് വഴി ഒരുക്കുന്നു. ഇതുവരെ കണ്ട ഹൊറർ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒന്നായിരിക്കും ചതുർമുഖമെന്നു ത്രില്ലിംഗ് ട്രെയിലറില്‍ നിന്ന് ഉറപ്പിക്കാം. സയന്‍സും ടെക്നോളജിയുമായ് ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിറയെയുള്ള ട്രെയിലറില്‍ പ്രേക്ഷകര്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു മഞ്ജു വാര്യരെയാണ്  കാണാന്‍ കഴിയുന്നത്. ത്രസിപ്പിക്കുന്ന സീക്വന്‍സുകളും ഭീതിയുളവാക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമായിരിക്കും സിനിമയെന്ന് സൂചന തരുന്ന അഭിനന്ദ് രാമാനുജത്തിന്റെ വിഷ്വല്‍സും ഡോണ്‍ വിന്‍സന്റിന്റെ പശ്ചത്തലസംഗീതവും ചതുര്‍മുഖത്തിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നു.

 

മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവർത്തകരും ചതുർ മുഖത്തിൽ ഉണ്ട്. രചന അഭയകുമാർ കെ, അനിൽ കുര്യൻ. സെഞ്ച്വറി ഫിലിംസാണ് ചതുർ മുഖത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com