അമ്മയ്ക്കും കാവ്യയ്‌ക്കുമൊപ്പം വോട്ട് ചെയ്ത് ദിലീപ്; വിഡിയോ

kavya-dileep-vote
SHARE

കുടുംബസമേതം വോട്ട് ചെയ്യാനെത്തി നടൻ ദിലീപ്. അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കൾക്കുമൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്. ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.

കലാകാരൻ ആയതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ദിലീപ് പറഞ്ഞു. നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ് താരം മറുപടി പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA