ADVERTISEMENT

മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 കന്നഡ റീമേക്ക് ഒരുങ്ങുന്നു. രവിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്. ദൃശ്യ 2 എന്നാണ് സിനിമയുടെ പേര്. ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.

 

ദൃശ്യ ആദ്യ ഭാഗത്തിലെ അതേ ആളുകൾ തന്നെയാകും രണ്ടാം ഭാഗത്തിലും അണിനിരക്കുക. നവ്യ നായരാണ് ചിത്രത്തിൽ മീനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് അതേ വേഷത്തിൽ തന്നെ എത്തുമ്പോൾ സിദ്ദീഖ് അവതരിപ്പിച്ച പ്രഭാകറിനെ പ്രഭു അവതരിപ്പിക്കുന്നു. മുരളി ഗോപിയുടെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com