ADVERTISEMENT

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണി കേരളത്തിൽ. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിന്റെ ഷൂട്ടിങിനായാണ് താരം കേരളത്തിൽ എത്തിയത്. സണ്ണിയാണ് ചിത്രത്തില്‍ നായിക.

 

ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്.

 

കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. 

 

ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പ്രൊഡക്‌ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യൻമാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും. 

 

മധുരരാജ, രംഗീല എന്നീ ചിത്രങ്ങൾക്കു ശേഷം സണ്ണി ലിയോണി അഭിനയിക്കുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ഷീറോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com