ADVERTISEMENT

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. എരുമേലിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. അവിടെയൊരു വലിയ വീട്ടിലും ചുറ്റുമുള്ള റബ്ബർ തോട്ടത്തിലുമൊക്കെയായിരുന്നു ഷൂട്ടിങ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒരു സുപ്രധാന ഭാഗമായ കുളത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

 

കഥയിൽ അത്രയും പ്രാധാന്യമുള്ള കുളം എരുമേലിയിലെ ഒരു റബ്ബർതോട്ടത്തിന് നടുവിൽ ചിത്രീകരണത്തിനായി നിർമിച്ചതാണ്. കുളത്തിന് പഴമ തോന്നാനായി ഒട്ടേറെ പരിശ്രമങ്ങൾ ആർട്ട് വിഭാഗം ചെയ്തിട്ടുണ്ടെന്നു ഈ വിഡിയോ കാണുമ്പോൾ വ്യക്തമാകും.

 

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കരനാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com