ഒരേയൊരു സൂര്യൻ: പിണറായി സർക്കാരിന് കയ്യടിച്ച് താരങ്ങൾ

stars-pinarayi
SHARE

നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കൈവരിച്ച പിണറായി സർക്കാരിനെ അഭിനന്ദിച്ച് മലയാള സിനിമാലോകം. ഇതാണ് ശരി (തുടരും) പിണറായി വിജയന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ് കുറിച്ചു. ദുൽഖർ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാരിയർ, ബി. ഉണ്ണികൃഷ്ണൻ, ടിനു പാപ്പച്ചൻ, സംയുക്ത മേനോൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപേരാണ് ആശംസകളുമായി എത്തിയത്.

‘രണ്ടാംവരവിന്റെ ചുവന്ന പുലരി. എങ്ങും വിരിയട്ടെ ചുവന്ന പൂക്കൾ. അഭിവാദ്യങ്ങൾ. വിശക്കാതെ, തളരാതെ, ആത്മവിശ്വാസത്തോടെ ചേർത്തു പിടിച്ചതിന് മലയാള മനസ്സ് നൽകുന്ന രണ്ടാമൂഴം. ലോകത്തിനു മുന്നിൽ അഭിമാനമായി ഉയർന്നു നിൽക്കാൻ പഠിപ്പിച്ചതിനു, മനുഷ്യരായി ചേർത്തു നിർത്തിയതിനു നന്ദി..തുടർഭരണത്തിന്റെ സന്തോഷത്തിൽ നിൽക്കുന്ന സർക്കാരിന് എല്ലാ ആശംസകളും.’: സംയുക്ത മേനോൻ കുറിച്ചു.

‘പിണറായി വിജയൻ സാറിന് അഭിനന്ദനങ്ങള്‍, തുടര്‍ഭരണത്തിലെത്തിയ എൽഡിഎഫിന് ആശംസകള്‍. വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ത്ത് കേരളം നിലകൊണ്ടു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഒരു ഇടത് മനുഷ്യൻ എത്തിയിരിക്കുന്നു.’: സണ്ണി വെയ്ൻ കുറിച്ചു.

വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ, ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ എന്നാണ് നടൻ ടൊവിനോ പ്രതികരിച്ചത്.

‘അക്കൗണ്ട് ക്ലോസ് ചെയ്തതായി പ്രഖ്യാപിക്കുന്നു. ആകാശത്തേക്ക് വെടിവച്ചിരിക്കുന്നു. ബോധമുള്ളവർക്ക് പിരിഞ്ഞു പോകാം. ഷാഫി പറമ്പിലിനോട് നിറഞ്ഞ സ്നേഹം. കെ.കെ. രമയുടെ ആർവത്തിന് മുന്നിൽ ബഹുമാനം.  ഒരേയൊരു സൂര്യൻ. ചരിത്രത്തിന്റെ ഭാഗം.’–ടിനു പാപ്പച്ചൻ പറഞ്ഞു.

തുടർവിജയമുറപ്പിച്ചതോടെ നടൻ ആസിഫ്​ അലി പങ്കുവച്ചത്​ ത​ന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്ററാണ്​. 'എല്ലാം ശരിയാകും' എന്ന സിനിമയുടെ പോസ്റ്ററിൽ ചുവപ്പി​ന്റെമയമാണ്​. എൽ.ഡി.എഫ്​ സ്ഥാനാർഥിയായാണ് ആസിഫ്​ ചിത്രത്തിൽ എത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA