അക്ഷരതെറ്റല്ല മക്കളേ, അത് പിണറായിയെ പുകഴ്ത്തിയതാണ്: സിദ്ധാർഥ്

pinarayi-sidharth
SHARE

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ സിദ്ധാര്‍ഥ്. ‘പിണറായ വിജയന്‍’ എന്നാണ് സിദ്ധാര്‍ഥ് ആദ്യം ട്വീറ്റ് ചെയ്തത്. പേരെഴുതിയതില്‍ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ രംഗത്തെത്തി. 

ഇതോടെ വിശദീകരണവുമായി താരം വീണ്ടും എത്തി. അത് അക്ഷരത്തെറ്റല്ലെന്ന് താരം പറയുന്നു. ‘സ്പെല്ലിങ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍ ട്വീറ്റ് ചെയ്തു. എന്തായാലും അടിച്ചു പൊളിച്ചു കേരളം എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്. പിണറായ എന്ന വാക്കിന് ഗംഭീരം എന്നാണ് തമിഴില്‍ അര്‍ഥം വരുന്നതെന്നാണ് കമന്റുകളില്‍ പലരും പറയുന്നത്. 

മലയാളികള്‍ അടക്കം നിരവധിപ്പേരാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റില്‍ പ്രതികരണം പങ്കുവച്ചത്. മലയാളികള്‍ക്ക് അഭിമാനിക്കാം, ഇതാണ് കേരളം ഇവിടെ ഇങ്ങനെയാണ് തുടങ്ങി നീളുന്നു കമന്റുകള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA