കങ്കണയുടെ ട്വിറ്റർ അക്കൗട്ട് പൂട്ടി

kangana-ranaut-kerala-saree-fashion-article-image-one
SHARE

നടി കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. ട്വിറ്ററിന്റെ നിയമാവലികൾ തെറ്റിച്ചുകൊണ്ട് തുടരെ ട്വീറ്റുകൾ ചെയ്ത സാഹചര്യത്തിലാണ് ട്വിറ്റർ ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്. ബംഗാളിൽ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ തുടങ്ങിയ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ ട്വീറ്റുകൾ. ബംഗാളിൽ രാഷ്ട്രപതിഭരണം വേണമെന്നും ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ട്വിറ്റർ അക്കൗണ്ട് പൂട്ടിയെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ നടി തന്റെ പ്രതിഷേധം അറിയിച്ചെത്തി.

മമത ബാനർജിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് തൃണമൂൽ ബംഗാളിൽ അധികാരത്തിലേറുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ മുന്നിൽനിർത്തി ബിജെപി നടത്തിയ പടുകൂറ്റൻ പ്രചാരണങ്ങൾക്കും ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തേരോട്ടത്തെ തടഞ്ഞുനിർത്താനായില്ല....

വോട്ടെടുപ്പ് നടന്ന 294 സീറ്റിൽ 211 ൽ തൃണമൂൽ മുൻപിലെത്തി. ബിജെപി 79 സീറ്റിൽ. ഇടത്–കോൺഗ്രസ് സഖ്യത്തിനു സമ്പൂർണ തോൽവി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA