ADVERTISEMENT

കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലിട്ട് ഡാൻസ് വിഡിയോയ്ക്ക് താഴെ മോശം കമന്റുകൾ എഴുതിയവരെ രൂക്ഷമായി വിമർശിച്ച് നടി അനാർക്കലി മരിക്കാർ. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന് വിമർശിച്ചവരോട് തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവർ ലൈക്ക് ചെയ്യേണ്ടതില്ലെന്നാണ് അനാർക്കലിയുടെ നിലപാട്. ഫോളോവേഴ്സിനെ കൂട്ടാൻ തന്നെയാണ് ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നും അതിൽ എന്തിനാണ് നിങ്ങൾ വീഴുന്നതെന്നും അനാർക്കലി ചോദിക്കുന്നു. 

 

അനാർക്കലിക്ക് പറയാനുള്ളത് ഇതാണ്. 

 

കഴിഞ്ഞ ദിവസം ഞാൻ ഡാൻസ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകൾ കണ്ടു. ഞാനങ്ങനെ ഡാൻസ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വിഡിയോയെക്കുറിച്ച് ആളുകൾ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാൻ വേണ്ടി വെറുതെ കമന്റുകൾ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായി. 

 

വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക. ‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’ എന്നൊരു കമന്റ് കണ്ടു. ‍നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാൻ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്ക് ചെയ്യേണ്ട. കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ? അതെ ഫോളോവേഴ്സ് കൂടാൻ തന്നെയാണ്. പക്ഷേ നിങ്ങളതിൽ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com