ADVERTISEMENT

നടി കങ്കണ റണൗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. നടി ഇപ്പോൾ ക്വാറന്റീനിലാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണിനു ചുറ്റും അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും ഹിമാചലിനു പോകാൻ തയാറെടുക്കുന്ന സമയത്താണ് കോവിഡ് പിടികൂടിയതെന്നും കങ്കണ പറഞ്ഞു.‌

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദിനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കൊവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഞാന്‍ സ്വയം പ്രതിരോധിച്ചിരുന്നു. പക്ഷെ രോഗം വന്നത് ഞാന്‍ അറിഞ്ഞില്ല. ഇനി രോഗം മാറാനുള്ള കാര്യങ്ങള്‍ ചെയ്യും.’

‘വൈറസിനെ പേടിക്കരുത്, അങ്ങനെ വന്നാൽ അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും. നമുക്കൊരുമിച്ച് കോവിഡിനെ നേരിടാം. ഇത് ചെറിയൊരു പനിയാണ്. അതിനെ കുറച്ച് അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം.’–കങ്കണ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com