ADVERTISEMENT

ഭയം നിറഞ്ഞ് വീടിനുള്ളില്‍ അടഞ്ഞുകഴിയേണ്ടി വരുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കൂടിച്ചേരലുകൾ അന്യം നിന്നുപോകുന്ന കാലം. സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ തയാറെടുക്കുകയാണ്, മലയാളത്തിലെ ആദ്യത്തെ സോംബി മൂവിയായി എത്തുന്ന 'രാ' യുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സ്നീക് പീക്ക് വിഡിയോ പുറത്തിറങ്ങി.

 

'നൈറ്റ്ഫാള്‍ പാരനോയ' എന്ന ടാഗ്‌‌ലൈനോടെ പുറത്തിറങ്ങുന്ന 'രാ' പ്രേക്ഷകപ്രതീക്ഷകള്‍ക്കൊപ്പം  നില്‍ക്കുമെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. പാട്ടും ഡാന്‍സും കോമഡിയും  ഒന്നുമില്ലാതെ, ഭയം നിറഞ്ഞ നിശാജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ഈ സിനിമ. തമിഴില്‍ 'ബ്രഹ്മപുരി' എന്ന ഹൊറര്‍  ചിത്രവും, ആമസോണ്‍ റിലീസിന് തയ്യാറെടുക്കുന്ന 'സണ്ടാളകര്‍' എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 

 

പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം 'എസ്ര'യുടെ സഹരചയിതാവായ മനു ഗോപാലാണ് രചന. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബൂബേക്കറാണ് നിർമാതാവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com