ADVERTISEMENT

മാർട്ടിൻ പ്രാക്കാട്ട് ചിത്രം നായാട്ടിലെ ജോജുവിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാർ റാവു. സിനിമയിൽ അതിഗംഭീര പ്രകടനമാണ് ജോജു കാഴ്ച വച്ചതെന്നായിരുന്നു രാജ്കുമാറിന്റെ പ്രതികരണം. മികവുറ്റ പ്രകടനത്തിലൂടെ ഇനിയും പ്രചോദനമേകണമെന്നും രാജ്കുമാർ കുറിച്ചു.

 

രാജ്കുമാറിന്റെ വാക്കുകൾ ഇങ്ങനെ: "എന്തൊരു ഗംഭീര പ്രകടനമാണ് സർ! സിനിമയും ഇഷ്ടപ്പെട്ടു. ഇനിയും ശക്തമായി മുന്നോട്ടു പോവുക. ഇതുപോലെ വിസ്മയകരമായ പ്രകടനത്തിലൂടെ ഞങ്ങൾ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുക! "

 

രാജ്കുമാറിന്റെ അഭിനന്ദന സന്ദേശം ജോജുവാണ് സ്വന്തം സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. അപ്രതീക്ഷിതമായി ലഭിച്ച അഭിനന്ദനത്തിലുള്ള സന്തോഷം മറച്ചു വയ്ക്കാതെയായിരുന്നു ജോജുവിന്റെ പ്രതികരണം. "എന്തു പറയണമെന്ന് അറിയില്ല... ഹൃദയത്തെ തൊടുന്ന വാക്കുകൾ. ഇതിൽപരം ആനന്ദം വേറെന്തുണ്ട്! പ്രിയപ്പെട്ട നടനിൽ നിന്ന് ഇത്തരമൊരു അഭിനന്ദനം ലഭിക്കുന്നതു തന്നെ വലിയ അംഗീകാരമാണ്. നായാട്ടിനു ലഭിക്കുന്ന ആദ്യ പുരസ്കാരം ആണിത്," ജോജു കുറിച്ചു. 

 

മെയ് 9നാണ് ജോജു, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരൊന്നിച്ച നായാട്ട് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ജോജു അവതരിപ്പിച്ച മണിയൻ എന്ന പൊലീസ് കഥാപാത്രം ഏറെ ചർച്ചയായി. ചിത്രം തീയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ പിന്നീട് പ്രദർശനം നിറുത്തി വയ്ക്കുകയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്തതോടെ സിനിമയിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com