ADVERTISEMENT

അവഞ്ചേഴ്സ് എന്ന ജനപ്രിയ സൂപ്പർ ഹീറോ സീരിസിനു ശേഷം മാർവെൽ സ്റ്റുഡിയോസ് പുറത്തിറക്കുന്ന ‘എറ്റേണൽസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നോമാഡ്സ് ലാൻഡ് എന്ന ചിത്രത്തിലൂടെ 2021–ലെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടിയ ക്ലോയ് ഷാവോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

 

ആഞ്ജലീന ജോളി, ഡോൺ ലീ, സൽമ ഹായെക് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. അവഞ്ചേഴ്സ് എൻഡ് ഗെയിം അവസാനിച്ചിടത്തു നിന്നാണ് പുതിയ യൂണിവേഴ്സിന്റെ കഥ മാർവെൽ തുടങ്ങുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരന്മാർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 2021 നവംബറിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. 

 

ബ്ലാക്ക്‌‍വിഡോ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം, തോർ സിനിമയുടെ നാലാം ഭാഗം (തോർ, ലവ് ആൻഡ് തൻഡർ), ബ്ലേഡ്, ഡോക്ടർ സ്ട്രെയ്ഞ്ച് രണ്ടാം ഭാഗം. ഹോക് ഐ. ഷാങ് ചി ആൻഡ് ദ് ലെജൻഡ് ഓഫ് ദ് ടെൻ റിങ്സ് തുടങ്ങി നിരവധി സിനിമകളാണ് മാർവെൽ സ്റ്റുഡിയോസ് വരും വർഷങ്ങളിൽ‌ പുറത്തിറക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com