ADVERTISEMENT

കോവിഡ് വാക്സിൻ എടുക്കുമ്പോൾ സൂചി പേടിച്ച് കരയാറായിരിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. എന്നാൽ ഇതൊക്കെ എന്ത് എന്ന മട്ടിലാണ് നടി അമേയ, വാക്സിന്‍ സ്വീകരിക്കാനെത്തിയത്. അമേയ തന്നെയാണ് വിഡിയോയുമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. ആദ്യ ഡോസ് എടുത്തുകഴിഞ്ഞ് രൂക്ഷമായി സൂചിയെ നോക്കുന്ന അമേയയെ വിഡിയോയിൽ കാണാം.

 

‘കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ നമുക്കൊരുമിച്ച് പോരാടാം. താത്കാലികമായിട്ടുള്ള അസ്വസ്ഥതയിൽ ഭയപ്പെടാതിരിക്കുക. നമ്മുടെ കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി എല്ലാവരും വാക്‌സിൻ എടുക്കുക. Get Vaccinated Guys....എന്താ സിസ്റ്റർ സൂചി പോരുന്നില്ലേ?...’–വിഡിയോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു.

 

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. വൂൾഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com