ADVERTISEMENT

രമ്യ ഹരിദാസ് വിഷയത്തിൽ തന്നെ വിമർശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനു മറുപടിയുമായി നടൻ ഇർഷാദ് അലി. ‘മോനെ തരക്കാരോട് കളിക്കെടാ.. ചെല്ല്’ എന്നാണ് രാഹുലിന്റെ വിമർശനത്തോട് പേരെടുത്തു പറയാതെയുള്ള ഇർഷാദിന്റെ പ്രതികരണം. 

 

ഇർഷാദിന്റെ പോസ്റ്റിനു താഴെ സൈബർ യുദ്ധം തന്നെയാണ് അരങ്ങേറുന്നത്. ഇർഷാദിനെ കടുത്ത രീതിയിൽ വിമർശിച്ചും ആക്ഷേപിച്ചും വലതു രാഷ്ട്രീയക്കാർ കമന്റ് ഇടുമ്പോൾ അതിന് അതേ നാണയത്തിൽ മറുപടി കൊടുക്കുകയാണ് ഇടതു ആഭിമുഖ്യമുള്ളവർ. എന്നാൽ കുടുതൽ പ്രതികരണത്തിന് നടൻ തയാറായിട്ടില്ല. 

 

സിപിഐഎമ്മിന്റെ തണലിലിരുന്ന് ഇര്‍ഷാദ് പച്ചയായ സ്ത്രീ വിരുദ്ധത പറയുകയാണെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണം. സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് റോഡില്‍ കുത്തിയിരുന്ന് രമ്യ പ്രതിഷേധിച്ച സംഭവത്തിലായിരുന്നു പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com