ADVERTISEMENT

കോട്ടയം ∙ അന്തരിച്ച ഹിന്ദി ചലച്ചിത്ര താരം ദിലീപ്കുമാറിനെക്കുറിച്ച് കോട്ടയത്തിന്റെ ഓർമയ്ക്ക് അഞ്ചു പതിറ്റാണ്ട്. സെൻട്രൽ പിക്ചേഴ്സിന്റെ ഉടമസ്ഥതയിൽ കോട്ടയത്ത് ആരംഭിച്ച ആനന്ദ് തിയറ്ററിന്റെ ഉദ്ഘാടനത്തിന് ഭാര്യ സൈറാ ബാനുവിനൊപ്പം 1968 ഓഗസ്റ്റ് 28 നാണ് ‌അദ്ദേഹം എത്തിയത്. അന്നു മന്ത്രിയായിരുന്ന ടി.വി. തോമസ്, മലയാളികളുടെ നിത്യഹരിത നായകൻ പ്രേംനസീർ, ഹിന്ദി സിനിമാ താരം സഞ്ജയ്ഖാൻ തുടങ്ങിയവർ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

 

dilip-kumar-anand-theatre

സെൻട്രൽ പിക്‌ചേഴ്‌സ് ഉടമയായിരുന്ന പരേതനായ ജോർജ് മാത്യുവാണ് തിയറ്റർ സ്‌ഥാപിച്ചത്. മധ്യ തിരുവിതാംകൂറിലെ ആദ്യത്തെ എയർ കൂൾഡ് തിയറ്റർ എന്ന ഖ്യാതിയോടെയായിരുന്നു ഉദ്ഘാടനം. ഇപ്പോഴത്തെ തിയറ്റർ ഉടമകളായ മാത്യു ജോർജ്, അലക്സ് ജോർജ്, ജി. ജോർജ് എന്നിവർ അന്നു കുട്ടികളാണ്. പിതാവിന്റെ കൈപിടിച്ച് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിന്റെ ഓർമകൾ അവർക്കുണ്ട്.

 

ബാൽക്കണിയിൽ നിന്നാണ് ദിലീപ് കുമാർ തിയറ്ററിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ബൈബിൾ എന്ന ഇംഗ്ലിഷ് ചിത്രത്തിന്റെ ഒരു ഷോയാണ് ന‌ടത്തിയത്. ‘ഹൗസ് ഫുൾ’ ആയിരുന്ന ആദ്യ പ്രദർശനം ചാരിറ്റി ഷോ ആയിട്ടാണ് നടത്തിയത്. വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

ദിലീപ് കുമാറിനെ കാണാൻ വൻ ജനക്കൂട്ടമാണ് അന്ന് ആനന്ദ് തിയറ്ററിനു സമീപവും കെഎസ്ആർടിസി ഡിപ്പോ പരിസരത്തും തടിച്ചു കൂടിയത്. ആൾത്തിരക്ക് കാരണം ട്രാൻസ്പോർട്ട് ഡിപ്പോയുടെ മതിലിടിഞ്ഞ് വീണ് അപകടവും സംഭവിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com