ADVERTISEMENT

ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ ആമസോൺ ‍ പ്രൈമിലൂടെ റിലീസ് ചെയ്യും. സിനിമയുടെ ട്രെയിലർ പ്രൈം വിഡിയോ പുറത്തിറക്കി. വെങ്കടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്. മഞ്ജു വാരിയർ അവതരിപ്പിച്ച വേഷത്തിൽ പ്രിയാമണി എത്തുന്നു.

 

റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ 20ന് പ്രൈമിൽ റിലീസ് ചെയ്യും.

 

തമിഴില്‍ മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അസുരന്‍. അതിലെ അഭിനയത്തിന് വലിയ കയ്യടിയും പ്രശംസയുമാണ് മഞ്ജുവിന് ലഭിച്ചത്. ചിത്രം നൂറ് കോടി ക്ലബിലും ഇടംനേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com