ADVERTISEMENT

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. മാജിക് ഫ്രെയിംസ് നിർമിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഈ വിവരം ചാക്കോച്ചനും ജയസൂര്യയും പ്രേക്ഷകരെ അറിയിച്ചത്.

 

സിനിമയുടെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് മാജിക് ഫ്രെയിംസ് അറിയിച്ചു. 2016ൽ റിലീസ് ചെയ്ത ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com