എന്തിനാ അനു ഈ കടുംകൈ ചെയ്തത്: വേദനയോടെ അഞ്ജലി അമീർ

ananya-anjali
SHARE

ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിന്റെ മരണത്തിൽ നൊന്ത് നടി അഞ്ജലി അമീർ. ജീവിതത്തിൽ എല്ലാവർക്കും പ്രചോദനമായ വ്യക്തിത്വമായിരുന്നു അനന്യയുടേതെന്ന് അഞ്ജലി പറയുന്നു.

‘എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇൻസ്പിരേഷനും ഫൈറ്ററും ആയിരുന്നു. ഞങ്ങൾക്കൊക്കെ എത്രയെത്ര സ്വപ്നങ്ങൾ നീ ഷെയർ ചെയ്തിരുന്നു. അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ.’–അനന്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അഞ്ജലി അമീർ കുറിച്ചു.

ഇടപ്പള്ളി ടോൾ ജംക്‌ഷനു സമീപത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ അനന്യയെ കണ്ടെത്തുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജോക്കിയായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA