‘പ്രിയ വാരിയർ പ്രണയം വെളിപ്പെടുത്തി’; വിഡിയോയിൽ വിശദീകരണവുമായി നടി

priya-varrier-love
SHARE

‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’ എന്ന് പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്ത്. തന്റെ അറിവോടെ എഴുതി ചേർത്ത അടിക്കുറിപ്പില്ല ആ വിഡിയോയില്‍ ഉള്ളതെന്നും കൂട്ടുകാരുമൊത്തുള്ള തീർത്തും സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നും നടി പറയുന്നു.

ഈ വർഷം ഏപ്രിൽ മാസത്തിൽ അപ്‌ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ലോഗ് ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. വാട്സാപ്പ്, യൂട്യൂബ്, റീൽസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വിഡിയോയിൽ നിന്നുളള ചില ക്ലിപ്പുകൾ അടർത്തിയും പ്രചരിക്കുന്നുണ്ട്. യഥാർഥ പശ്ചാത്തലത്തിന് ചേരാത്ത വിധമുള്ള വിവരണങ്ങളും അടിക്കുറിപ്പുകളുമാണ് ട്രോൾ വിഡിയോകളിൽ കാണാനാകുക.

കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ ഒതുക്കുക എന്നാണ് പ്രിയയ്ക്കു പറയാനുള്ളത്.

‘വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ്.’

‘വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ.’–പ്രിയ പറയുന്നു.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA