പവർസ്റ്റാറുമൊത്തുള്ള ‘വിവാഹഫോട്ടോ’ പങ്കുവച്ച് വനിത വിജയകുമാർ !

vanitha-vijayakumar
SHARE

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് വനിത വിജയകുമാർ. നടിയുടെ ഏറ്റവും പുതിയ ട്വീറ്റ്, തമിഴ് സിനിമാലോകത്തെ കുറച്ചുനേരത്തേക്കെങ്കിലും അമ്പരപ്പിച്ചുകളഞ്ഞു. പവർസ്റ്റാർ ശ്രീനിവാസനൊപ്പമുള്ള വിവാഹഫോട്ടോയാണ് നടി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. അടിക്കുറിപ്പായി പ്രണയത്തിന്റെ ഇമോജിയും നൽകി.

ഇതോടെ നടി നാലാമതും വിവാഹിതയായെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വരാൻ തുടങ്ങി. സത്യത്തിൽ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. സിനിമയുടെ പ്രമോഷനുവേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിൽ ഈ ചിത്രം താരം പങ്കുവച്ചതും.

കുറച്ചുനാൾ മുമ്പാണ് നടിയുടെ മൂന്നാം വിവാഹബന്ധം േവർപിരിയുന്നത്. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ്സ് അഞ്ചു മാസം മാത്രമായിരുന്നു.

ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത വിജയകുമാര്‍ മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റർ പോൾ ആയിരുന്നു വരൻ. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി.

മറ്റൊരു കുടുംബം തകര്‍ത്തുകൊണ്ട് വനിത വിവാഹം കഴിച്ചെന്ന ആരോപണത്തിനു പിന്നാലെ പല സിനിമാ താരങ്ങളും വനിതയെ വിമർശിക്കുകയും ചെയ്തു. 2020 ജൂണില്‍ പീറ്ററിനെ വിവാഹം ചെയ്ത വനിത, അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു പ്രഖ്യാപിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞിരുന്നു.

ആദ്യത്തെ രണ്ടു വിവാഹങ്ങളിൽനിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്. 2000–ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007–ൽ ഈ ബന്ധം വേർപെടുത്തി. അതിൽ രണ്ടു കുട്ടികൾ. അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012 ൽ ഇവർ വിവാഹമോചിതരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA