ADVERTISEMENT

നടൻ നന്ദുവിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ൈവറൽ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ചുള്ളന്‍ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പിലാണ് നന്ദു ചിത്രങ്ങളിൽ എത്തുന്നത്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഈ മേക്കോവറിൽ നന്ദു ചേട്ടൻ ഒരു സിനിമ ചെയ്യണമെന്നുമാണ് ആരാധകരുടെ കമന്റുകൾ.

 

nandhu-4
nandhu-2
nsnfhu-43

സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു.  30 വർഷമായി സിനിമയോടൊപ്പം സഞ്ചരിക്കുന്ന നന്ദു സ്പിരിറ്റ്, ഡ്രൈവിങ് ൈലസൻസ്, ലൂസിഫർ, അതിരൻ, മരക്കാർ എന്നീ ചിത്രങ്ങളിലൂടെ ഇന്നും സജീവമാണ്.

 

പ്രശസ്ത ക്യാമറാമാൻ മഹാദേവൻ തമ്പിയാണ് നന്ദുവിന്റെ ഈ മേക്കോവറിനു പിന്നിൽ. മേക്കപ്പ് നരസിംഹസ്വാമി, സ്റ്റൈലിങ് ഭക്തൻ മാങ്ങാട്, കോസ്റ്റ്യൂംസ് സജാദ് പാച്ചെസ്, ആർട്ട് ബിജി ജോസെൻ. ക്രിയേറ്റിവ് ടീം സജിത് ഓർമ, വിഷ്ണു രാധ്, മാധവ് മഹാദേവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com