‘അന്ന് അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്തൊരു തുക ദുൽഖർ അയച്ചു’

dulquer-nirmal
SHARE

ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നിർമൽ പാലാഴി എഴുതിയ കുറിപ്പ് ആണ് ആരാധകരുടെ ഇടയിൽ വൈറൽ. അപകടം പറ്റി കിടക്കുമ്പോൾ പ്രതീക്ഷിക്കാത്തൊരു തുക ദുൽഖർ സൽമാൻ തന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നുവെന്നും അത്രയും സ്നേഹം നിറഞ്ഞ മനസാണ് ദുൽഖറിന്റേതെന്നും നിർമൽ പറയുന്നു.

നിർമൽ പാലാഴിയുടെ വാക്കുകള്‍: സലാല മൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷേ 2014–ൽ അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖറിന്റെ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും മാത്രം. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA