ADVERTISEMENT

സൗബിന്‍ ഷാഹിര്‍-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നു. ‘പറവ’യ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്യുന്ന ‘ഓതിരം കടകം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

 

‘പുതിയ ചിത്രം ‘ഒതിരാം കടകം’ പ്രഖ്യാപിക്കുന്നതില്‍ സൂപ്പര്‍ ആവേശത്തിലാണ്. എന്റെ മച്ചാന്‍ സൗബിന്‍ രണ്ടാമതും സംവിധായകന്റെ തൊപ്പി അണിയുന്നു. കാത്തിരിക്കുന്നു.’– പോസ്റ്റര്‍ പങ്കുവച്ച് ദുൽഖർ പറഞ്ഞു.

 

2017–ല്‍ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഷെയ്ന്‍ നിഗം നായകനായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലാണ് എത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഓതിരം കടകം.

 

അതേസമയം, ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പ് ആണ് ദുല്‍ഖറിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സല്യൂട്ട്, തമിഴ് ചിത്രം ഹേയ് സിനാമിക, തെലുങ്ക് ചിത്രം യുദ്ധം തൊ രസിന പ്രേമ കഥ എന്നിവയാണ് താരത്തിന്റെ മറ്റ് പ്രൊജക്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com