ADVERTISEMENT

ജൂലൈ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിലൂടെ കണ്ട സിനിമയായി മാറി പ്രിയദർശന്റെ ഹങ്കാമ 2. മീഡിയ കൺസൾട്ടിങ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകളിലുടനീളമുള്ള മികച്ച റിലീസുകളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കുകൂട്ടിയത്.  പ്രിയദർശന്റെ 1994 ലെ മലയാള സിനിമയായ മിന്നാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഹംഗാമ.

 

പ്രിയദർശൻ  സംവിധാനം ചെയ്ത ഹംഗാമ 2 ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. എഴുപത് ലക്ഷത്തോളം ആളുകളാണ് ഓൺലൈനിലൂടെ സിനിമ കണ്ടത്.  അൻപത് ലക്ഷം കാണികളുമായി  ആമസോൺ പ്രൈം വിഡിയോ ഷോ ആയ ഹോസ്റ്റൽ ഡെയ്സ് സീസൺ 2 തൊട്ടുപിന്നാലെയുണ്ട്.  നെറ്റ്ഫ്‌ളിക്‌സും ജിയോയും സ്ട്രീം ചെയ്ത മിമിയാണ് വ്യൂവർഷിപ്പിൽ മൂന്നാമത്. 

 

ഡിസ്നിയിലും ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്ത സിറ്റി ഓഫ് ഡ്രീംസ് എസ് 2, ആമസോൺ പ്രൈം വിഡിയോ റിലീസ് ചെയ്ത രാകേഷ് ഓംപ്രകാശ് ചിത്രം തൂഫാൻ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.  സിറ്റി ഓഫ് ഡ്രീംസിനു മൂന്നര ദശലക്ഷവും തൂഫാന് രണ്ടര  ദശലക്ഷവുമാണ് കാണികൾ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com