ADVERTISEMENT

ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2വിന്റെ കന്നഡ പതിപ്പ് ചിത്രീകരണം പുരോഗമിക്കുന്നു. ദൃശ്യ 2 എന്നാണ് ചിത്രത്തിന്റെ പേര്. ദൃശ്യ തെലുങ്കിന്റെ ആദ്യ ഭാഗത്തിൽ അഭിനയിച്ച താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്‍റര്‍ടെയ്ൻമെന്‍റ്സ് നിർമിക്കുന്നു. രവിചന്ദ്രൻ തന്നെയാണ് നായകനായെത്തുന്നത്.

 

നവ്യ നായരാണ് മലയാളത്തിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തിൽ ആശ ശരത് തന്നെ എത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്.

 

2013–ൽ പുറത്തിറങ്ങിയ ദൃശ്യത്തിന് 2014–ലാണ് ദൃശ്യ എന്ന പേരിൽ കന്നഡ റീമേക്ക് ഒരുങ്ങിയത്. പി.വാസു തന്നെയായിരുന്നു ആദ്യഭാഗവും സംവിധാനം ചെയ്തത്. 

 

അതേസമയം ദൃശ്യം 2 തെലുങ്കിലും റീമേക്ക് ചെയ്യുന്നുണ്ട്.  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് നിര്‍മിക്കുന്നു. വെങ്കടേഷാണ് ചിത്രത്തിലെ നായകനായെത്തുന്നത്. റാണി എന്ന കഥാപാത്രത്തെ മീന തന്നെ പുനരവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com