‘ഏത് വേഷവും യോജിക്കുന്ന നടൻ’; ഫഹദിനു പിറന്നാൾ വിഡിയോയുമായി ലിന്റോ കുര്യൻ
Mail This Article
മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ പിറന്നാൾ ആണ് ഇന്ന്. ഇപ്പോഴിതാ അദ്ദേഹത്തിനു പിറന്നാള്‍ സമ്മാനമായി ലിന്റോ കുര്യൻ എഡിറ്റ് ചെയ്ത വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ. കരിയറിന്റെ തുടക്കവും പിന്നീടുള്ള രണ്ടാം വരവുമൊക്കെ ഈ നാല് മിനിറ്റ് ദൈർഘ്യമുളള വിഡിയോയിൽ പറഞ്ഞുപോകുന്നു.
ലിന്റോ കുര്യന്‍ എന്ന പേര് അറിയാത്തതായി സിനിമാ പ്രേമികള്‍ ആരും തന്നെ ഇല്ല. രസകരമായ ട്രോള്‍ വിഡിയോകള്‍, മാഷപ്പ് വിഡിയോകള്‍ എന്നിവ സൃഷ്‌ടിക്കുന്ന എഡിറ്റര്‍ ആണ് ലിന്റോ . താരങ്ങളുടെ ജന്മദിനത്തില്‍ സ്പെഷല്‍ മാഷപ്പ് വിഡിയോകള്‍ പുറത്തിറക്കിയാണ് ലിന്റോ കുര്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ജയസൂര്യ, ദിലീപ് തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളുടെയും ജന്മദിന സ്പെഷ്യല്‍ മാഷപ്പ് വിഡിയോകള്‍ വൈറല്‍ ആയിരുന്നു. തന്റെ ജന്മദിനത്തിന് ലിന്റോ ചെയ്ത ജന്മദിന സ്പെഷല്‍ മാഷപ്പ് കണ്ട നടന്‍ ജയസൂര്യ ലിന്റോയെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു.