ADVERTISEMENT

ശരീരഭാരം വർധിപ്പിച്ചുള്ള നടി ഇഷാനിയുടെ മേക്കോവർ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ താൻ വണ്ണം കൂട്ടിയത് എങ്ങനെയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് താരം. സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടിന്റെ വിഡിയോ ആണ് നടി പങ്കുവച്ചത്.

 

‘അനിമൽ ഫ്ലോ’ എന്ന വർക്കൗട്ട് ഈ മേക്കോവറിൽ തനിക്ക് ഏറെ സഹായകരമായെന്നും നിങ്ങൾക്കുവേണ്ടി അത് ചെയ്ത് കാണിക്കുകയാണെന്നും നടി വിഡിയോയിൽ പറയുന്നു.

 

മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുകയാണ് ‘അനിമൽ ഫ്ലോ’ വർക്കൗട്ടിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു. താൻ ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്നറിയില്ലെന്നും പഠിക്കാൻ ശ്രമിക്കുകയാണെന്നും നടി പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com