ADVERTISEMENT

വിക്രം, ധ്രുവ് വിക്രം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ‘മഹാൻ’ സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ധ്രുവ് വിക്രത്തിന്റെ ക്യാരക്ടർ ലുക്ക് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ‘ഡാഡ’ എന്നാണ് ധ്രുവിന്റെ കഥാപാത്രത്തിന്റെ പേര്.

 

സിമ്രൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് നാരായാണൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മകൻ ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ട് വിക്രത്തിന്റെ അറുപതാമത്തെ സിനിമയാണ്.

 

നേരത്തെ വിക്രത്തിന്റെ ക്യാരക്ടർ ടീസറും റിലീസ് ചെയ്തിരുന്നു. മുടി നീട്ടി വളർത്തിയ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com