ADVERTISEMENT

പൃഥ്വിരാജ് നായകനായെത്തുന്ന ത്രില്ലർ ചിത്രം ഭ്രമത്തിന്റെ ടീസർ റിലീസ് ചെയ്തു. ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേക്കാണ് ഭ്രമം. ഛായാഗ്രാഹകൻ കൂടിയായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും അഭിനയിക്കുന്നു.

 

ഹിന്ദിയിൽ തബു അവതരിപ്പിച്ച സിമി സിൻഹയുടെ വേഷത്തിൽ മംമ്തയും രാധിക ആപ്തെയ്ക്ക് പകരം റാഷിയും എത്തുന്നു. എപി ഇന്റർനാഷനൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം ഒക്ടോബർ 7ന് ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യും.

 

അന്ധാദുൻ തെലുങ്ക് റീമേക്ക് മസ്റ്റീരിയോ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. നിഥിൻ, തമന്ന, നഭ എന്നിവരായിരുന്നു അഭിനേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com