ADVERTISEMENT

ആന്ധ്രപ്രദേശിലും തെലങ്കാനയിലും സൂപ്പർഹിറ്റായി നാഗചൈതന്യ–സായി പല്ലവി ചിത്രം ലവ് സ്റ്റോറി. സെപ്റ്റംബർ 24 ന് റിലീസ് ചെയ്ത സിനിമയുടെ ഓൾ ഇന്ത്യ ഗ്രോസ് കലക്‌ഷൻ ഇതുവരെ 10 കോടി രൂപയാണ്. കോവിഡിലും ലോക്ഡൗണിലും വിറങ്ങലിച്ചു നിന്ന സിനിമാ ഇൻഡസ്ട്രിക്ക് പുത്തൻ ഉണർവേകുകയാണ് ചിത്രത്തിന്റെ വിജയം.

റിലീസ് ചെയ്ത തിയറ്റുകളിലെല്ലാം ഹൗസ്ഫുൾ പ്രദർശനം തുടരുകയാണ്. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റദിവസം കൊണ്ട് 6.94 കോടി രൂപ കലക്‌ഷൻ നേടി. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഒരു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച സ്വീകാര്യതയാണ് ലവ് സ്റ്റോറിയുടേത്. വിദേശത്തും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ശേഖർ കമൂല സംവിധാനം ചെയ്ത ചിത്രത്തിൽ ദേവയാനി, രാജ് കനകല, ഈശ്വരി റാവു എന്നിവരും അഭിനയിക്കുന്നു. 32 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

സെപ്റ്റംബർ ആദ്യവാരം തിയറ്ററുകളിലെത്തിയ ഗോപിചന്ദ് ചിത്രം സീട്ടിമാറും ബോക്സ്ഓഫിസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു.

രാജമൗലി സംവിധാനം ചെയ്യുന്ന രണം രൗദ്രം രുദിരം (ആർആർആർ) ആണ് സിനിമാപ്രേമികൾ കാത്തിരിക്കുന്ന വമ്പൻ സിനിമകളിലൊന്ന്. ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിൽ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com