ADVERTISEMENT

ബാലു വർഗീസ്, ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ. എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ആളങ്കം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൽ ഒറ്റക്കാലനായി ജാഫർ ഇടുക്കി പ്രത്യക്ഷപ്പെടുന്നു. മാസ് ലുക്കിൽ ബാലുവിനെയും ലുക്ക്മാനെയും പോസ്റ്ററിൽ കാണാം.

 

സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ഹഖ് നിർവഹിക്കുന്നു. സംഗീതം-കിരൺ ജോസ്, എഡിറ്റിങ് നിഷാദ് യൂസഫ്.

 

പ്രൊഡക്‌ഷൻ കൺട്രോളർ മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്‌ഷൻ ഡിസൈനർ-ഇന്ദുലാൽ കാവിട്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരംസ്റ്റെഫി സേവ്യർ, സ്റ്റിൽസ്-അനൂപ് ഉപാസന, പരസ്യകല-റിയാസ് വൈറ്റ് മാർക്കർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com