ADVERTISEMENT

ബാ‍ർസിലോന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ‘ജോജി’യെ തിരഞ്ഞെടുത്തു. സംവിധായകൻ ദിലീഷ് പോത്തനാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ‘ജോജി’ക്കു ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തരപുരസ്കാരമാണിത്. നേരത്തെ വെഗാസ് മൂവി അവാർഡ്സിൽ മികച്ച നരേറ്റിവ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ‘ജോജി’ സ്വന്തമാക്കിയിരുന്നു.

 

ആമസോണ്‍ പ്രൈം വിഡിയോയിലൂടെ റിലീസിനെത്തിയ ‘ജോജി’ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ദേശീയ–രാജ്യാന്തരതലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. 

 

മാക്ബത്ത് എന്ന ഷേക്സ്പിയർ നാടകത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ സിനിമയുടെ തിരക്കഥ ശ്യാം പുഷ്കരന്റേതാണ്. ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ, ജോജി മുണ്ടക്കയം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com