മരക്കാർ ഒടിടിയിൽ തന്നെ: ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ

marakkar-antony
SHARE

മോഹൻലാൽ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആമസോൺ പ്രൈമിലൂടെയാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 

‘മരക്കാർ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും ഒടുവിൽ അത് പൂർത്തിയായപ്പോഴും തിയറ്റർ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നത്. എന്ത് ചെയ്യണമെന്ന ആശങ്കയാണ് ഇപ്പോൾ എന്റെ മനസിൽ.’– മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വീകരിച്ച ശേഷം നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പറഞ്ഞതിങ്ങനെയാണ്. എന്നാൽ റിലീസ് തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒടിടിക്കു നൽകാൻ നിർമാതാവിനെ പ്രേരിപ്പിച്ചത്‍. തിയറ്റർ റിലീസിനായി പല സംഘടനകളും സമ്മർദം ചെലുത്തിയെങ്കിലും ഒടുവിൽ മരക്കാർ ആമസോണിനു നൽകാൻ അണിയറക്കാർ തീരുമാനിക്കുകയായിരുന്നു. 

പ്രിയദർശൻ സംവിധാനം ചെയ്ത ഇൗ ബിഗ് ബജറ്റ് ചിത്രം രണ്ടു വർഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിർമിച്ചത്. 2020 മാർച്ച് 26–ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പല റിലീസ് തിയതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു പല കാരണങ്ങളാൽ അതൊന്നും നടന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA