ADVERTISEMENT

കാഴ്ചയുടെ പുതിയ അനുഭവതലം സമ്മാനിച്ച് ‘ചുരുളി’ പുതിയ ചര്‍ച്ചകള്‍ തീര്‍ക്കുമ്പോള്‍ ലിജോ ജോസ് പെല്ലിശേരി, മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ്. പഴനിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടു. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് സിനിമയുടെ പേര്. ഇതാദ്യമായാണ് മലയാളത്തിന്‍റെ ഖ്യാതി രാജ്യാന്തര അതിർത്തികൾ കടത്തിയ സംവിധായകന്‍ മമ്മൂട്ടിയുമായി ഒന്നിക്കുന്നത്.

മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിർമാണക്കമ്പനിയുടെ പേരിലാണ് നിർമാണം. നർമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക. ഒപ്പം അശോകനും ഒരു വേഷത്തിലെത്തുന്നു.

പേരൻപും പുഴുവും ഷൂട്ട് ചെയ്ത തേനി ഈശ്വരാണ് കാമറ.ലിജോയുടെ കഥയിൽ പ്രമുഖ കഥാകൃത്ത് എസ്.ഹരീഷാണ് തിരക്കഥ. ചുരുളിക്കും തിരക്കഥ ഹരീഷിന്‍റേതാണ്. തിയറ്റർ റിലീസ് ആയി ചിത്രം പ്രദർശനത്തിനെത്തും. ലിജോ ചിത്രം പൂർത്തിയായതിനു ശേഷം സിബിഐ അഞ്ചാം ഭാഗത്തിലാകും മമ്മൂട്ടി അഭിനയിക്കുക.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com