‘മരക്കാറെ’ ഏറ്റെടുത്ത് സിനിമാലോകം; പ്രേക്ഷക പ്രതികരണം

marakkar-audience-review-1
SHARE

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മരക്കാർ’ സിനിമയെ ഏറ്റെടുത്ത് പ്രേക്ഷകർ. അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദര്‍ശനം കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനുലഭിക്കുന്നത്. സാങ്കേതികമികവിലും ദൃശ്യാവിഷ്കാരത്തിലും ‘മരക്കാര്‍’ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.

കുഞ്ഞു കുഞ്ഞാലിയായി എത്തുന്ന പ്രണവ് മോഹൻലാൽ ആദ്യ അരമണിക്കൂറിൽ സിനിമയെ ആവേശകൊടുമുടിയിൽ എത്തിക്കുമെന്നും താരങ്ങളുടെ അഭിനയമികവും ചിത്രത്തെ വേറിട്ടുനിർത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.

സാബു സിറിലിന്റെ കലാസംവിധാനവും പ്രിയദർശന്റെ സംവിധാനമികവും ചിത്രത്തെ വേറെ തലത്തിലെത്തിക്കുന്നു. ആദ്യ പകുതിയിലെ കപ്പൽയുദ്ധമാണ് സിനിമയുടെ ഹൈലൈറ്റ്. കരയിലും കടലിലുള്ള യുദ്ധരംഗങ്ങൾ യാഥാർഥ്യത്തോടെ വെള്ളിത്തിരയിലെത്തിക്കാൻ പ്രിയദർശന് സാധിച്ചു.

കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് താരങ്ങൾ. 

പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA