‘ബാഹുബലി’യല്ല ‘മരക്കാർ’: പ്രിയദർശൻ

priyadarshan-bahubali
SHARE

വലുപ്പം വച്ചു നോക്കിയാൽ ‘ബാഹുബലി’യുടെയും ‘മരക്കാറി’ന്റെയും കാൻവാസ് ഒന്നുതന്നെയാണെന്ന് സംവിധായകൻ പ്രിയദർശൻ. ബാഹുബലി സിനിമ പൂർണമായും ഫിക്‌ഷനാണ്. മരക്കാർ കുറിച്ചു കൂടി യാഥാർഥ്യത്തെ ഉൾക്കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രിയദർശൻ പറയുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

‘ബാഹുബലിയും മരക്കാറും തമ്മിൽ രണ്ട് പ്രധാനവ്യത്യാസങ്ങളുണ്ട്. ബാഹുബലി പൂർണമായും ഫാന്റസിയാണ്. മരക്കാറില്‍ ഒരു ചരിത്രമുണ്ട്. ഐഎൻഎസ് കുഞ്ഞാലി എന്ന പേരിൽ ഇന്ത്യൻ നേവി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ചരിത്രത്തില്‍ അവ്യക്തതകളുണ്ടാകാം. എന്നിരുന്നാലും ഇങ്ങനെയൊരു വീരപുരുഷൻ അവിടെ ജീവിച്ചിരുന്നുവെന്നും അദ്ദേഹം ആദ്യത്തിൽ നേവൽ കമാൻഡർ ആണെന്നതും സത്യമാണ്. 

വലുപ്പം വച്ചു നോക്കിയാൽ ബാഹുബലിയുടെയും മരക്കാറിന്റെയും കാൻവാസ് ഒന്നുതന്നെയാണ്. ആ സിനിമ പൂർണമായും ഫിക്‌ഷനായും മരക്കാർ കുറിച്ചു കൂടി യാഥാർഥ്യത്തെ ഉൾക്കൊണ്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫാന്റസിയിൽ അതിരുകളില്ല. എന്തുവേണമെങ്കിലും ചെയ്യാം. മരക്കാറിൽ ഒരു ബാലൻസ് നിലനിർത്തിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്.

നാൽപത് വർഷത്തെ എന്റെ സിനിമാജീവിതത്തില്‍ എന്നെക്കുറിച്ച് തന്നെ എനിക്കുണ്ടായ വിശ്വാസത്തിൽ നിന്നാണ് ‘മരക്കാറിന്റെ’ പിറവി. ഇങ്ങനെയുളള സിനിമ എന്നാലാകുമെന്നും അതിനൊരു ഇന്റര്‍നാഷ്നൽ നിലവാരം കൊണ്ടുവരാൻ പറ്റുമെന്നും സംവിധായകനെന്ന നിലയിൽ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തിന് ആന്റണയും ലാലുവും എന്നെ പിന്തുണച്ചു.’–പ്രിയദർശന്‍ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA