സുരേഷ് ഗോപിക്കു നന്ദി പറഞ്ഞ് മോഹൻലാൽ

suresh-gopi-mohanlal
SHARE

‘മരക്കാർ’ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്കു നന്ദി പറഞ്ഞ് മോഹൻലാൽ. മരക്കാർ സിനിമയുടെ റിലീസിന് ആശംസ അർപ്പിച്ച് സുരേഷ് ഗോപി എഴുതിയ കുറിപ്പിനാണ് മറുപടിയുമായി മോഹൻലാൽ എത്തിയത്.

‘ഹൃദയം നിറഞ്ഞ ആശംസകൾക്ക് നന്ദി സുരേഷ് ഗോപി.  ദൈവാനുഗ്രഹത്താൽ നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവർത്തനനിരതമായി.  ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.  ഒരിക്കൽക്കൂടി മരക്കാർ ടീമിന്റെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി."

ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ പ്രദർശനം ആരംഭിക്കുന്ന മരക്കാറിന്റെ ടീമിന്, പ്രത്യേകിച്ച് മോഹൻലാൽ, പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് ആശംസകൾ നേരുന്നു എന്നാണു സുരേഷ്‌ഗോപി തന്റെ സമൂഹമാധ്യമങ്ങളിൽ എഴുതിയത്.  ഏറെക്കാലമായി സിനിമയിൽ നിന്നും മാറിനിന്ന സുരേഷ്‌ഗോപി തിരിച്ചുവരവ് നടത്തിയ ചിത്രം കാവൽ മരക്കാരിനു തൊട്ടു മുൻപാണ് റിലീസ് ചെയ്തത്.

നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ‘കാവൽ’ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA