ADVERTISEMENT

ബെല്‍സ് പാള്‍സി എന്ന അസുഖം ബാധിച്ചെന്ന് വെളിപ്പെടുത്തി സിനിമ–സീരിയൽ താരം മനോജ്. വിഡിയോ സന്ദേശത്തിലൂടെയായിരുന്നു അസുഖവിവരം അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചത്. രോഗംമൂലം മുഖത്തിന്റെ ആകൃതിതന്നെ മാറിയെന്ന് താരം പറയുന്നു. മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി. കഴിഞ്ഞ മാസാണ് ഈ അസുഖം ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് മുഖത്തെ പ്രശ്നം കണ്ടതെന്നും അദ്ദേഹം പറയുന്നു. ‘വിധി അടിച്ച് ഷേപ്പ് മാറ്റിയ മുഖം.’ നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് കുമാർ യൂട്യൂബിൽ പങ്കുവച്ച വിഡിയോയുടെ ടൈറ്റിൽ കണ്ടപ്പോൾ ആദ്യം പലർക്കും അതു തമാശയായിരുന്നു. എന്നാൽ തനിക്കു നേരിടേണ്ടി വന്ന പരീക്ഷണത്തെക്കുറിച്ചാണ് മനോജിനു പറയാനുള്ളതെന്ന് അടുത്തറിഞ്ഞപ്പോൾ വേദനയോടെയാണ് പലരും ആ സത്യം കേട്ടു. തന്നെ കണ്ടാൽ പേടി തോന്നരുത് എന്ന ആമുഖത്തോടെയാണ് മനോജ് തുടങ്ങിയത്.

തന്നെ പിടികൂടിയ ബെൽസ് പാൾസി അഥവാ ഫേഷ്യൽ പാൾസിയെക്കുറിച്ച് പിന്നാലെ മനോജിന്റെ വിശദമായി സംസാരിക്കുന്നു. ഇങ്ങനെ വന്നാലും ഭയപ്പെടാതെ മുന്നോട്ടുപോകാനാണ് ഇത്തരത്തിൽ ഒരു വിഡിയോ ചെയ്യുന്നതെന്നും താരം പറയുന്നു. എസിയുടെ കാറ്റ് മുഖത്തേക്ക് നേരിട്ട് അടിക്കാൻ അവസരം ഉണ്ടാക്കരുതെന്നും ഇപ്പോൾ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് വ്യക്തമാക്കി.

‘കഴിഞ്ഞ നവംബർ 28നാണ് ജീവിതം മാറ്റിയ ആ സംഭവമുണ്ടാകുന്നത്. രാത്രി ഉറക്കാൻ കിടക്കുമ്പോൾ എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോഡിപ്പോയി. തുപ്പിയപ്പോൾ ഒരു സൈഡിൽ കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വർക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് മനസിലായി.

ആ നിമിഷങ്ങളിൽ സ്‌ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. ബീനയോട് പറഞ്ഞപ്പോൾ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. ഡോക്ടർ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. വിഡിയോ കോളിലൂടെ അദ്ദേഹവുമായി സംസാരിച്ചു. എന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞു. ടെൻഷനടിക്കേണ്ട, ബെൽസ് പാൾസിയാണെന്ന് അദ്ദേഹമാണ് പറഞ്ഞത്.

ആശുപത്രിയിലെത്തുമ്പോൾ എംആര്‍ഐ എടുത്തു നോക്കാൻ പറഞ്ഞു. തലയില്‍ വേറെ പ്രശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ബെല്‍സി പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന്‍ തുടങ്ങി. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു.

ഭയങ്കര ടെന്‍ഷനായിരുന്നു. ഈ വിഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് പങ്കുവെച്ച വിഡിയോ കുറെപ്പേര്‍ക്ക് പള്‍സ് ഓക്‌സിമീറ്ററിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞതായി അറിഞ്ഞു. അതാണ് ഇക്കുറി ഇത്തരത്തലൊരു വിഡിയോ പങ്കുവെയ്ക്കാന്‍ തീരുമാനിച്ചത്.’ മനോജിന്റെ വാക്കുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com