ADVERTISEMENT

മാനസികരോഗം ബാധിച്ച്‌  ഒറ്റപ്പെട്ടു പോയ സ്ത്രീ അനുഭവിക്കുന്ന  പ്രതിസന്ധികളും നേരിടുന്ന പ്രശ്നങ്ങളും അതിജീവനവും ‘ആ മുഖം’ എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ബാങ്ക് ഉദ്യോഗസ്ഥനും ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ അഭിലാഷ് പുരുഷോത്തമനാണ്. 

 

ഒരു സ്ത്രീ മാത്രം കഥാപാത്രമായി വരുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ‘ആ മുഖത്തിൽ’ നിരവധി അഭിനയ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന  മീര എന്ന കഥാപാത്രത്തെ  പ്രിയങ്ക നായർ അവതരിപ്പിക്കുന്നു. നബീഹ മൂവി പ്രൊഡക്‌ഷന്റെ ബാനറിൽ തമിഴ് മലയാള ചലച്ചിത്ര നടനായ നൂഫൈയ്സ് റഹ്മാൻ നിർമിക്കുന്ന ചിത്രത്തിൽ മാധ്യമ പ്രവർത്തകനായ ശ്യാം കെ. വാര്യർ എഴുതി ദീപാങ്കുരന്റെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാറും ദീപാങ്കുരനും ആലപിക്കുന്ന രണ്ട് ഗാനങ്ങളുണ്ട്. ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ പ്രതാപ് പി.നായർ ഛായാഗ്രഹണവും ടി.കൃഷ്ണനുണ്ണി ശബ്ദലേഖനവും നിർവഹിക്കുന്നു.

 

എഡിറ്റർ: സോബിൻ കെ സോമൻ, മേക്കപ്പ്: സുമ ജി.,വസ്ത്രാലങ്കാരം: ആനു നോബി, കലാസംവിധാനം:ഷിബു മച്ചൽ, ചീഫ് അസോസിയേറ്റ്: ശ്യം പ്രേം, അസോസിയേറ്റ്: ജിജേഷ് ഭാസ്ക്കർ, നൃത്തം : രാജേശ്വരി സുബ്രമണ്യം, ഇഫക്ട്: രാജ് മാർത്താണ്ഡം, കളറിസ്റ്റ്: മഹാദേവൻ, വിഎഫ്എക്സ്: ഡിറ്റിഎം, റെക്കോർഡിസ്റ്റ്: ശ്രീകുമാർ ചിത്രഞ്ജലി, സ്റ്റിൽ : സേതു, ഡിസൈൻ : സുജിത് കടയ്ക്കൽ, പ്രൊഡക്‌ഷൻ മാനേജർ: ഷാജി തിരുമല.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com