ADVERTISEMENT

ആരാധകരുടെ സ്നേഹം അനുഭവച്ചറിയാൻ തിയറ്ററുകളിൽ നേരിട്ടെത്തി സായ് പല്ലവി. പുതിയ ചിത്രം ശ്യാം സിൻഹ റോയിയുടെ പ്രദർശനം കാണാനാണ് വേഷം മാറി താരം തിയറ്ററിൽ സന്ദര്‍ശനം നടത്തിയത്. ഹൈദരാബാദുളള ശ്രി രാമുലു തിയറ്ററിൽ വൈകിട്ടുള്ള പ്രദർശനത്തിനെത്തിയ നടി പ്രേക്ഷകർക്കൊപ്പമിരുന്നാണ് സിനിമ കണ്ടത്. തിയറ്ററില്‍ ഉള്ള ആളുകളാരും സായ് പല്ലവിയെ തിരിച്ചറിഞ്ഞില്ല.

 

ഡിസംബർ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാനിയാണ് നായകൻ. കൃതി ഷെട്ടി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ് 'ശ്യാം സിൻഹ റോയി' നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ: അവിനാശ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com