ADVERTISEMENT

നടൻ വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷം വിജിലേഷ് തന്നെയാണ് സമൂഹമാധ്യമങ്ങിലൂടെ അറിയിച്ചത്. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവർ വിജിലേഷിന് ആശംസകൾ നേർന്നിട്ടുണ്ട്.

 

‘പുതിയ ലോകം, പുതിയ പ്രതീക്ഷകൾ. ഇനി ഞങ്ങളോടൊപ്പം.’–മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിജിലേഷ് കുറിച്ചു. ഏദൻ എന്നാണ് മകനു പേരിട്ടിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയറ്ററിൽ കയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ സിനിമയ്ക്കു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വിജിലേഷ് എത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രമാണ് വിജിലേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ആന്റണി വർഗീസ് നായകനായി എത്തിയ ‘അജഗജാന്തര’മാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com