ADVERTISEMENT

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ട്രെയിലർ പുറത്തിറങ്ങി. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു.

 

മീനയാണ് മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. മോഹൻലാലിന്റെ നർമരംഗങ്ങളാണ് ട്രെയിലറിന്റെ മുഖ്യഘടകം. 

 

ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, കനിഹ, കാവ്യ എം.ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ജനുവരി 26ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com