ശബരിമല ദര്‍ശനം നടത്തി അജയ് ദേവ്ഗൺ; വിഡിയോ

ajay-devgn
SHARE

ശബരിമലയില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം നിലയ്ക്കലെത്തിയ താരം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്.

തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മടക്കം. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ്‍ സന്നിധാനത്ത് എത്തുന്നത്.

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍, സഞ്ജയ്മാ ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്ത്യാവടി എന്നിവയാണ് അജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇരു സിനിമകളുടെയും റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി റണ്‍വേ 34 എന്ന ചിത്രവും അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്നുണ്ട്. താരം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS