ADVERTISEMENT

സ്കൂൾകാലം തൊട്ടുള്ള ഉറ്റ സുഹൃത്തിന്റെ ജീവിതത്തിലെ സന്തോഷ ദിനത്തിൽ പങ്കുചേർന്ന് നടി അഹാനയും. പ്രിയകൂട്ടുകാരി മീനാക്ഷിയുടെ വിവാഹ നിശ്ചയത്തിന് എത്തിയ ചിത്രങ്ങൾ അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഹാനയ്ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

 

‘വളരെ സ്പെഷലായ പെൺകുട്ടിയുടെ വിവാഹ നിശ്ചയം, എന്റെ ബാല്യകാല സുഹൃത്ത്.’ –മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചു. സ്കൂൾ സമയത്ത് എടുത്ത ഫൊട്ടോയും അഹാന ഷെയർ ചെയ്തിട്ടുണ്ട്. 

 

അതേസമയം രണ്ട് സിനിമകളാണ് അഹാനയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com